ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1955 ഏപ്രില്‍ 1-ന് കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്ത് നിലവില്‍ വന്നു. 87.97 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ആലക്കോട് പഞ്ചായത്തുംകിഴക്ക് എരുവശ്ശേരി പഞ്ചായത്തുംതെക്ക് ചെങ്ങളായി-ശ്രീകണ്ഠപുരം പഞ്ചായത്തും, പടിഞ്ഞാറ് ചപ്പാരപ്പടവ് പഞ്ചായത്തുമാണ്. 2001 ലെ സെന്‍സസ് അനുസരിച്ച് പഞ്ചായത്തില്‍ 15767 സ്ത്രീകളും, 15580 പുരുഷന്‍മാരും ഉള്‍പ്പെടെ ആകെ ജനസംഖ്യ 31347 ആണ്. 90% ആണ് ഇവിടുത്തെ സാക്ഷരതാനിരക്ക്. പൈതല്‍മലതേര്‍മലആശാന്‍ കവലതാവുക്കുന്ന്മലിയംപെട്ടിപാത്തന്‍പാറ തുടങ്ങി ഒരു കൂട്ടം മലകള്‍ ഉള്‍ക്കൊളളുന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. മലനാടില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകളാണ് ഓര്‍ക്കയം പുഴകരുവാഞ്ചല്‍ പുഴ എന്നിവ. നോര്‍ത്തേണ്‍ മിഡ്ലാന്‍ഡ് സോണില്‍ വരുന്ന ഈ പഞ്ചായത്തില്‍ പൊതുവെ കൃഷിക്കനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണാണുള്ളത്. റബ്ബര്‍, തെങ്ങ്കമുക്കുരുമുളക്കാപ്പി എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. പഞ്ചായത്തിലൂടെ ഒഴുകുന്ന പുഴകളും ഇരുപതിലധികം കുളങ്ങളും ജലസ്രോതസ്സായുണ്ട്. പഞ്ചായത്തില്‍ കുടിവെള്ള ഉപയോഗത്തിനായി 18 പൊതുകിണറുകളും, 10 പൊതുകുടിവെള്ള ടാപ്പുകളുമുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 1427 തെരുവ് വിളക്കുകള്‍ പഞ്ചായത്ത് വീഥികളെ രാത്രികാലങ്ങളിലും യാത്രായോഗ്യമാക്കുന്നു. തളിപ്പറമ്പ്-കൂര്‍ഗ്ബോര്‍ഡര്‍റോഡ്ഒടുവള്ളിത്തട്ട്-കുടിയാന്‍മല റോഡ്നടുവില്‍-കൊക്കായി-ചെമ്പന്‍തൊട്ടി റോഡ് തുടങ്ങി ആറിലധികം പ്രധാന റോഡുകള്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. കരുവഞ്ചാല്‍ പാലം പഞ്ചായത്തിന്റെ ഗതാഗതപുരോഗതിക്ക് സഹായകമായി വര്‍ത്തിക്കുന്നു. പഞ്ചായത്തിലെ റോഡ് ഗതാഗതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് നടുവില്‍, കരുവഞ്ചാല്‍ ബസ് സ്റ്റാന്‍ഡുകളിലാണ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. പഞ്ചായത്തിന് അടുത്തുള്ള വിമാനത്താവളം കോഴിക്കോടും തുറമുഖം കൊച്ചിയുമാണ്. പഞ്ചായത്തിലെ കരുവഞ്ചാല്‍, നടുവില്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15 റേഷന്‍കടകളുംഒരു നീതിസ്റ്റോറും ഒരു മാവേലി സ്റ്റോറുമാണ് പഞ്ചായത്തിന്റെ പൊതുവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കരുവഞ്ചാല്‍, നടുവില്‍, പുലിക്കുരുമ്പ എന്നീ സ്ഥലങ്ങള്‍ ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ്. ഹിന്ദു-മുസ്ളീം-ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പഞ്ചായത്തിലുണ്ട്. നടുവില്‍ ശ്രീ ചുഴലി ഭഗവതി ക്ഷേത്രംവെള്ളാട് ശിവക്ഷേത്രംനടുവില്‍ ജുമാമസ്ജിദ്കരുവന്‍ചാല്‍ ജുമാമസ്ജിദ്വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ചര്‍ച്ച്പാത്തന്‍പാറ സെന്റ് ആന്റണീസ് ചര്‍ച്ച് തുടങ്ങി വ്യത്യസ്ത മതവിഭാഗങ്ങളുടെ ഇരുപത്തിയഞ്ചാളം ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ഈ ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, തിരുനാള്‍, പെരുന്നാള്‍ തുടങ്ങി എല്ലാവിധ ആഘോഷങ്ങളും നാനാജാതി മതസ്ഥര്‍ ഒത്തുചേര്‍ന്ന് ആഘോഷിക്കുന്നു. തെങ്ങ്കയറ്റയന്ത്രം കണ്ടുപിടിച്ച ജോസഫ് മുതുകുളത്തില്‍ ഈ പഞ്ചായത്തിലെ പ്രശസ്തനായ വ്യക്തിയായിരുന്നു. കായികതാരം ബോബി അലോഷ്യസ് ഈ പഞ്ചായത്തില്‍ നിന്നുള്ള പ്രശസ്തനായ വ്യക്തിയാണ്. യുവജന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബ്വായാട്ടുപറമ്പ് സ്പോട്ടിംഗ്പി.പി. കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക വായനശാലസെന്‍ട്രല്‍ ലൈബ്രറി, വെള്ളാട് ലൈബ്രറിപുലിക്കുരുമ്പ ലൈബ്രറിചെറുകാട് ലൈബ്രറി എന്നിവ പഞ്ചായത്തിലെ പ്രധാന കലാകായിക സാംസ്ക്കാരിക സ്ഥാപനങ്ങളാണ്. നടുവില്‍ പ്രാഥമികാരോഗ്യകേന്ദ്രംപൊട്ടന്‍പ്ളാവ്കരുവഞ്ചാല്‍ എന്നിവിടങ്ങളിലെ ആയുര്‍വ്വേദ ഡിസ്പെന്‍സറികള്‍, കരുവഞ്ചാല്‍, നടുവില്‍ എന്നിവിടങ്ങളിലെ ഹോമിയോ ഡിസ്പെന്‍സറികള്‍ ഇവയാണ് പഞ്ചായത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍. പഞ്ചായത്തിലെ കരുവഞ്ചാലില്‍ നിന്നും ഒരു സ്വകാര്യ ആംബുലന്‍സ് സേവനവും ലഭ്യമാണ്. മൃഗചികിത്സയ്ക്കായി പുലിക്കുരുമ്പകുടിയാന്‍മല എന്നിവിടങ്ങളില്‍ മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാത്തന്‍പാറ നിര്‍മ്മലഗിരി എല്‍.പി.എസ്, നടുവില്‍ സെന്റ്മേരീസ് എച്ച്.എസ്.എസ്കണിയാഞ്ചല്‍ ജി.എച്ച്.എസ്.എസ്അരങ്ങ് ജി.എല്‍.പി.എസ് തുടങ്ങി പതിനഞ്ചാളം സര്‍ക്കാര്‍ സര്‍ക്കാരേതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായി ഒരു കോളേജുംഒരു ടെക്നിക്കല്‍ കോളേജും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൃദ്ധസദനംഅഗതിമന്ദിരംശാരീരികവെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ഥാപനം തുടങ്ങി മൂന്നാളം സാമൂഹ്യസേവനസ്ഥാപനങ്ങളും പഞ്ചായത്തിലുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഒരു ശാഖ നടുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരുവാഞ്ചലില്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ബാങ്കിന്റെ ഒരു ശാഖയും പ്രവര്‍ത്തിക്കുന്നു. നടുവില്‍ സഹകരണ ബാങ്ക്പുലിക്കുരുമ്പ സഹകരണ ബാങ്ക്കരുവഞ്ചാല്‍ സഹകരണ ബാങ്ക്കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക്വനിത സര്‍വ്വീസ് സഹകരണബാങ്ക് ഇവയാണ് സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രധാന സ്ഥാപനങ്ങള്‍. പഞ്ചായത്തില്‍ വിവാഹംപൊതുചടങ്ങുകള്‍ അതുപോലുള്ള മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി പഞ്ചായത്ത് വക ഒരു കമ്മ്യൂണിറ്റി ഹാളും, സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു കല്ല്യാണമണ്ഡപവും പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. വില്ലേജ് ഓഫീസുംകൃഷി ഭവനും സ്ഥിതി ചെയ്യുന്നത് നടുവില്‍ ആണ്. നടുവില്‍, വെള്ളാട് എന്നിവിടങ്ങളില്‍ ടെലഫോണ്‍ എക്സ്ചേഞ്ചുകളുമുണ്ട്. പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് കുടിയാന്‍ മലയിലാണ്. നടുവില്‍, വെള്ളാട്കരുവന്‍ചാല്‍, വായാട്ടുപറമ്പ് എന്നീ സ്ഥലങ്ങളില്‍ തപാലോഫീസുകളുമുണ്ട്. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി സ്ഥാപിച്ച അക്ഷയകേന്ദ്രത്തിന്റെ രണ്ട് സെന്ററുകള്‍ പഞ്ചായത്തിലെ നടുവില്‍കരുവന്‍ചാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

 

ടൂറിസം

 

കേരളസംസ്ഥാനമാകെ ശ്രദ്ധയാകര്‍ഷിച്ച ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് നടുവില്‍ പഞ്ചായത്തിലെ പൈതല്‍മല. പ്രാചീനകാലം മുതല്‍ ജനശ്രദ്ധയാകര്‍ഷിച്ച് സഹ്യന്റെ നെറുകയില്‍ 4500 അടി ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന പൈതല്‍മല സമീപപ്രദേശത്തെ ടൂറിസ്റ്റുകളെ മാത്രമല്ല വിദേശ ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്നു. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള സ്ഥലമാണ് പൈതല്‍മല. മഹിഷകവംശത്തിലെ പൈതല്‍കോന്‍മാരുടെ ആസ്ഥാനമായിരുന്നു ഈ മലയെന്നാണ് ചരിത്രരേഖകളില്‍ കാണുന്നത്. അന്നിവിടെ രാജകൊട്ടാരങ്ങളുംക്ഷേത്രങ്ങളും ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. അവയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഈ പ്രദേശങ്ങളില്‍ കാണുന്നു. ഈ മലയില്‍ ഒരു ശിവക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങള്‍ ഉണ്ട്. പൈതല്‍മലയോടൊപ്പം തന്നെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിവുള്ള മറ്റൊരു സ്ഥലമാണ് നേന്ത്രവട്ടം ഗുഹകള്‍’. നടുവില്‍ ടൌണിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ഗുഹകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ഗുഹകളോടനുബന്ധിച്ച് ചെങ്കല്‍കൊണ്ടുള്ള മതില്‍ക്കെട്ടുകളും അകത്തളങ്ങളും കാണപ്പെടുന്നു.

 

പൈതല്‍മലയുടെ ചുവട്ടിലെ കുടിയാട്ടിവളപ്പുംകുടിയാന്മലയും പഴയ രാജാധികാരത്തിന്റേയും ഭൂവുടമസ്ഥതയുടേയും ചരിത്രത്തിലേക്കു വിരല്‍ചൂണ്ടുന്നു. ചിറയ്ക്കല്‍ കോവിലകത്തുനിന്നും ധാര്‍മ്മിക കാരണങ്ങളാല്‍ പുറത്താക്കപ്പെട്ടവരെ അഥവാ കുടി ആട്ടി അകറ്റിയവരെ കുടിയിരുത്തിയ സ്ഥലം എന്ന അര്‍ത്ഥത്തിലാണ് കുടിയാട്ടി വളപ്പുകുടിയാന്മല എന്നീ സ്ഥലങ്ങളുടെ പേരിന്റെ വേരുകള്‍ കിടക്കുന്നത്. പൈതലമലഅരങ്ങ്നടുവില്‍ കിഴക്കുള്ള നേന്ത്രവട്ടംവായാട്ടുപറമ്പ്മീമ്പറ്റി എന്നിവിടങ്ങളിലെ ചീങ്കല്‍ പരപ്പുകളില്‍ കാണുന്ന കൊത്തിയൊരുക്കിയ ഗുഹകളും ശിലാകുടീരങ്ങളും ഇവിടെയുണ്ടായിരുന്ന പൌരാണികസംസ്കാരത്തിന്റെ ചരിത്രസൂചന നല്‍കുന്നു. തീരപ്രദേശങ്ങള്‍ കടലിലാണ്ടുകിടന്നിരുന്ന നാളുകളില്‍പോലും കിഴക്കന്‍ മലവാരങ്ങളില്‍ പ്രത്യേകിച്ച് നടുവില്‍വെള്ളാട്പൈതല്‍മലഅരങ്ങ്വായാട്ടുപറമ്പ് എന്നിവിടങ്ങളില്‍ ജനവാസമുണ്ടായിരുന്നു. നടുവില്‍ കിഴക്ക് നേന്ത്രവട്ടം എന്ന ഭാഗം ചരിത്രാവശിഷ്ടങ്ങളുടെ കലവറയാണ്. രണ്ടേക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടന്നിരുന്ന ഒരു ഗുഹയും അതിനു ചുറ്റും ഒന്നരയാള്‍ പൊക്കത്തില്‍ വൃത്താകൃതിയില്‍ കുത്തിനിര്‍ത്തിയ ചീങ്കല്‍പ്പാളികള്‍ക്കൊണ്ടുള്ള മറയും ഉള്‍പ്പെടുന്ന ശിലാകുടീരങ്ങളുടെ ഒരു സഞ്ചയം തന്നെയുണ്ടായിരുന്നു ഇവിടെ. കാട്ടുമൃഗങ്ങളില്‍നിന്നും ബാഹ്യശത്രുക്കളില്‍ നിന്നും പ്രതികൂല കാലാവസ്ഥയില്‍ നിന്നും രക്ഷനേടാനുള്ള പൂര്‍വ്വികരുടെ ഒളിവിടങ്ങളായിരുന്നിരിക്കാം അവയെല്ലാം. വിദഗ്ദ്ധമായി മെനഞ്ഞെടുത്ത ജഡാവശിഷ്ടം സൂക്ഷിക്കുന്നതിനുള്ള വലിയ മണ്‍കുടങ്ങള്‍, മണ്ണില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ അരങ്ങ്നടുവില്‍ വായാട്ടുപറമ്പ്മീമ്പറ്റി എന്നിവിടങ്ങളിലെ ഗുഹാസങ്കേതങ്ങള്‍ക്കടുത്തു കണ്ടെത്തിയിട്ടുണ്ട്. നടുവിലെ ആധുനികകാല ജനവാസത്തിന് മൂന്ന്-മൂന്നര നൂറ്റാണ്ടുകാലത്തെ പഴക്കം മാത്രമേ ഉള്ളൂ. മടയന്‍, പാപ്പിനിശ്ശേരിതെങ്ങില്‍, മുണ്ടോടന്‍, കൊഴുക്കലിടംഒതയോത്തിടം എന്നീ കുടുംബങ്ങളുംചൊമ്പോത്തില്ലവും. ചാലില്‍ (ആയിഷ) മായിന്‍ (പാത്തു)പച്ചരിയന്റകത്ത് (അബ്ദുള്ള) എന്നീ മുസ്ളീംകുടുംബങ്ങളും, മുത്തേടന്‍ത്ത്പെരിഞ്ചല്ലേരിമംഗലശ്ശേരിഈറ്റശ്ശേരി കുടുംബങ്ങളുമായി ബന്ധമുള്ള മാവിലരും, കതിരന്‍പുലിക്കിരി കണ്ണാകല്ലാചപ്പിലിതോയന്‍പ്രാന്‍ തുടങ്ങിയ കരിമ്പാല കുടുംബങ്ങളുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരൊക്കെ ചേരിക്കല്ലുകൊത്തി പുനംകൃഷി നടത്തുവാനുംകച്ചവടം നടത്തുവാനും എത്തിയവരാകണം. നടുവില്‍, വെള്ളാട്ദേവസ്വങ്ങളും ചിറക്കല്‍ കോവിലകവുംകരയകാട്ടിടവും മണിയാല്‍ ഇല്ലവുമാണ് ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. നാടുവഴിത്തംജന്മിത്വംകൂട്ടുകുടുംബവ്യവസ്ഥ എന്നിവയുടെ ജീര്‍ണ്ണതഒന്നുംരണ്ടും മഹായുദ്ധാനന്തരമുണ്ടായ സാമ്പത്തിക പ്രതിസന്ധിനൂതനാശയങ്ങളുടെ തിരത്തള്ളല്‍ എന്നിവയൊക്കെ ഇവിടേക്കുള്ള കുടിയേറ്റത്തിനു വഴിവെച്ചു. 1928-29 മുതല്‍ ഇവിടെ ആധുനിക കുടിയേറ്റം തുടങ്ങി. ചങ്ങനാശ്ശേരിയില്‍ നിന്നും വന്ന തെക്കന്‍ നായര്‍ കുടുംബങ്ങളാണ് തെക്കുനിന്നുള്ള ആദ്യകുടിയേറ്റക്കാര്‍. നടുവില്‍ പഞ്ചായത്തിലെ സാമൂഹ്യരാഷ്ട്രീയ രംഗത്ത് തിളങ്ങിനിന്ന വ്യക്തികളായിരുന്നു എം.സി.കേളപ്പന്‍ നമ്പ്യാര്‍, പി.പി.കൃഷ്ണന്‍ നമ്പ്യര്‍, പി.എ.ഇബ്രാഹിംജോസഫ് പുഞ്ചക്കുന്നല്‍, ജോസഫ് ഇരുപ്പക്കാട്ട്കെ.എ.പൈലി ആലിലക്കുഴി എന്നിവര്‍.

 

സാംസ്കാരികചരിത്രം

 

ഭാരതസംസ്കാരത്തിന്റെ അന്ത:സത്ത മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണ് നടുവില്‍ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകം. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ളീങ്ങളും ഇടകലര്‍ന്ന് ജീവിക്കുന്ന ഇവിടെ ഈ മതവിഭാഗങ്ങളുടെയെല്ലാം ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ആകെത്തുകയായ ഒരു നൂതന സംസ്കാരമാണുള്ളത്. പഞ്ചായത്തിന്റെ ആരംഭകാലത്ത് ഹിന്ദുക്കളായിരുന്നു ഇവിടെ കൂടുതല്‍. എന്നാല്‍ കുടിയേറ്റത്തിന്റെ ഫലമായി ഇന്ന് ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ക്രിസ്ത്യാനികളും രണ്ടാം സ്ഥാനത്ത് ഹിന്ദുക്കളും മൂന്നാം സ്ഥാനത്ത് മുസ്ളീങ്ങളുമാണ്. ഹിന്ദുക്കളില്‍ തന്നെ ഇവിടുത്തെ ആദിവാസികളായ കരിമ്പാലന്‍മാവിലന്‍ എന്നീ ജനവിഭാഗവുമുണ്ട്. ഉന്നതസാംസ്കാരിക മൂല്യങ്ങളുടെ വിത്ത് പാകിയവര്‍ ഈ പഞ്ചായത്തിലെ പഴയ തലമുറയാണ്. അവര്‍ സ്ഥാപിച്ചതാണ് ഇവിടെയുള്ള വിദ്യാലയങ്ങളുംആരാധനാലയങ്ങളുംഗ്രന്ഥശാലകളുംക്ളബ്ബുകളുമെല്ലാം. ഇവയില്‍ ഏറ്റവും കൂടുതല്‍ പഴക്കമുള്ള വിദ്യാലയം 1924-ല്‍ സ്ഥാപിതമായ നടുവില്‍ എല്‍.പി.സ്ക്കൂളാണ്. പഴക്കത്തില്‍ രണ്ടാം സ്ഥാനത്ത് ഉടുംബുംചിത്തയില്‍ 1954-ല്‍ സ്ഥാപിച്ച വായാട്ടുപറമ്പ് സെന്റ് ജോസഫ് യു.പി.സ്ക്കൂള്‍ ആണ്. ആരാധനാലയങ്ങളില്‍ ഏറ്റവും പഴക്കം ചെന്നവ നടുവില്‍ ശ്രീ ചുഴല ഭഗവതി ക്ഷേത്രംവെള്ളാട് ശിവക്ഷേത്രംനടുവില്‍ ശ്രീകൃഷ്ണക്ഷേത്രം എന്നിവയാണ്. മുസ്ളീംപള്ളികളില്‍ പഴക്കം ചെന്നവ നടുവില്‍ ജുമാ മസ്ജിദ്, കരുവന്‍ചാല്‍ ജുമാ മസ്ജിദ് എന്നിവയാണ്. ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി വായാട്ടുപറമ്പ സെന്റ് ജോസഫ്സ് ചര്‍ച്ച് ആണ്. നടുവില്‍ പഞ്ചായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥശാലകള്‍, വായനശാലകള്‍, ക്ളബ്ബുകള്‍ എന്നിവയാണ്. ഇവയില്‍ പഴക്കം ചെന്ന ഗ്രന്ഥശാലയും വായനശാലയും നടുവില്‍ ഹൈസ്ക്കൂളിനു സമീപം ഇന്നും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പഞ്ചായത്തു വായനശാലയാണ്. 1956-ല്‍ ഇന്‍ഡോ-അമേരിക്കന്‍ സോഷ്യല്‍ റിക്രിയേഷന്‍ സെന്റര്‍ ആന്റ് ലൈബ്രറി എന്നാരു സ്ഥാപനം വായാട്ടുപറമ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. മലബാറിന്റെ പ്രത്യേകമായ അനുഷ്ഠാന കലയായ തെയ്യങ്ങള്‍ ഇവിടെയുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചാമുണ്ഡികുട്ടിച്ചാത്തന്‍, കിരിയാത്തന്‍, ഭൈരവന്‍, പുതിയ ഭഗവതി എന്നിവയാണ്. വണ്ണാന്‍, മലയന്‍ എന്നീ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. കരിമ്പാലരുടെ സീതക്കളി ഒരു പ്രാചീന കലാരൂപമാണ്. ഇവിടുത്തെ ആദിവാസികള്‍ പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുലര്‍ത്തിയിരുന്നു. കുടിയേറ്റക്കാരായ പുതിയ ജനവിഭാഗങ്ങളെ അവര്‍ ഭയപ്പെടുകയും അവരില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തീണ്ടല്‍, തൊടീല്‍ എന്നീ ആചാരങ്ങളും അവര്‍ക്കിടയില്‍ നിലനിന്നിരുന്നു. അതുപോലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ട നമ്പൂതിരിനമ്പ്യാര്‍ എന്നീ വിഭാഗങ്ങളും തീണ്ടലും തൊടീലും ആചരിച്ചിരുന്നു. എന്നാല്‍ പുതിയ തലമുറ ഈ ആചാരങ്ങളെല്ലാം കൈവെടിഞ്ഞുകഴിഞ്ഞു.